 
കട്ടപ്പന :കട്ടപ്പന കേന്ദ്രമായി പ്രവർത്തിക്കുന്ന ദി ഇടുക്കി ഡിസ്ട്രിക്ട് മോട്ടോർ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി എം .സി ബിജുവിനെ തെരഞ്ഞെടുത്തു. ജോസഫ് തോമസ് ഓലിക്കൽ, മോൻസി വർഗീസ് പാലയ്ക്കൽ, ഷിജിമോൻ ഐപ്പ് വട്ടമലയിൽ, മെറീന ജോൺ പുരതൽ, വിനീത പി വി പാറത്തലയ്ക്കൽ, അഭിലാഷ് കെ എസ് കാവുംകുന്നേൽ, നിയാസ് അബു വേണ്ടാനത്ത്, നീതു വിജയകുമാർ ചെറിയകൊല്ലപറമ്പിൽ എന്നിവരാണ് ഭരണസമിതിയംഗങ്ങൾ.
രാജീവ് ആർ ആർ റിട്ടേണിങ് ഓഫീസറായിരുന്നു. സെക്രട്ടറി ഇൻ ചാർജ് ജയന്തി സി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.1987ൽ ആരംഭിച്ച സൊസൈറ്റിയുടെ ഓട്ടോമൊബൈൽ സ്‌പെയർ പാട്സ് ഡിപ്പോകൾ കട്ടപ്പന, കുമളി, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് പ്രവർത്തിച്ചുവരുന്നത്.