tomy

തൊടുപുഴ : തെക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ടോമി കാവാലത്തിന്റെ അധ്യക്ഷതയിൽ നടത്തി. . സെക്രട്ടറി വി.റ്റി ബൈജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡലുകൾ നേടിയ ബാങ്കിലെ അംഗങ്ങളായ സൂസി മാത്യു പഴയിടത്ത്, ടോമി അഗസ്റ്റ്യൻ ഒറ്റപ്ലാക്കൽ, തോമസ് മാത്യു കദലിക്കാട്ടിൽ എന്നിവർക്ക് മെമന്റോ നൽകി. കുട്ടി കർഷക റിയ റിബു പുത്തൻപുരയ്ക്കലിനെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും എം ടെക് റാങ്ക് നേടിയ ഗിഫ്റ്റി റോയി മുതുപ്ലാക്കൽ, ബി കോം റാങ്ക് നേടിയ ആര്യ പി.കെ പാറയ്ക്കൽ, എം.എ ഇംഗ്ലീഷ് റാങ്ക് നേടിയ ശിൽപ ആൻ രാജൻ കല്ലുങ്കൽപറമ്പിൽ, ഐ.റ്റി.ഐയിൽ നിന്ന് റാങ്ക് നേടിയ അതുൽ ബിനു തകിടിയിൽ എന്നിവരെയും ആദരിച്ചു. ബോർഡ് മെമ്പർമാരായ റോബി സിറിയക്, റോയി അഗസ്റ്റ്യൻ, ജോബിൻ ജോസ്, ഡീന എമ്മാനുവൽ, ഷേർളി ജോസ്, സിന്ധു ശിവദാസ് തുടങ്ങിയവരും ബാങ്ക് ജീവനക്കാരും സഹകാരികളും പങ്കെടുത്തു. ബാങ്ക് ഭരണസമിതി അംഗം മാത്യു ജോസഫ് ചേബ്ലാങ്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ നന്ദിയും പറഞ്ഞു.