apple

തൊ​ടു​പു​ഴ​:​ ​പൈ​നാ​പ്പി​ൾ​ ​വി​ല​യി​ൽ​ ​റെ​ക്കാ​ഡി​ട്ടു.​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​വ​ർ​ഷ​ത്തെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​വി​ല​യി​ലാ​ണ് ​ഇ​പ്പോ​ൾ​ ​പൈ​നാ​പ്പി​ൾ.​ ​വാ​ഴ​ക്കു​ളം​ ​പൈ​നാ​പ്പി​ൾ​ ​ഫാ​ർ​മേ​ഴ്സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ ​പ​ച്ച​ ​പൈ​നാ​പ്പി​ളി​ന് ​കി​ലോ​യ്ക്ക് 52​ ​രൂ​പ​യും​ ​സ്‌​പെ​ഷ്യ​ൽ​ ​പ​ച്ച​യ്ക്ക് 54​ ​രൂ​പ​യു​മാ​യി.​ ​പൈ​നാ​പ്പി​ൾ​ ​പ​ഴു​ത്ത​തി​ന് ​കി​ലോ​യ്ക്ക് ​നി​ല​വി​ൽ​ 55​ ​രൂ​പ​യാ​ണ് ​വി​ല.​ ​തി​ങ്ക​ളാ​ഴ്ച​ ​പ​ഴു​ത്ത​തി​ന് 57​ ​വ​രെ​ ​കി​ട്ടി​യി​രു​ന്നു.​ ​ഇ​നി​യും​ ​വി​ല​ ​കൂ​ടാ​നാ​ണ് ​സാ​ധ്യ​ത.​ ​ഉ​ത്പാ​ദ​നം​ ​കു​റ​ഞ്ഞ​തും​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​വി​പ​ണി​ക​ളി​ൽ​ ​ഡി​മാ​ൻ​ഡ് ​കൂ​ടി​യ​തു​മാ​ണ് ​വി​ല​ ​കൂ​ടാ​ൻ​ ​കാ​ര​ണം.​ ​ഉ​ത്പാ​ദ​നം​ ​സാ​ധാ​ര​ണ​ ​നി​ല​യി​ലാ​യാ​ൽ​ ​വി​ല​ ​കു​റ​ഞ്ഞേ​ക്കു​മെ​ന്ന് ​ക​ർ​ഷ​ക​ർ​ ​പ​റ​യു​ന്നു.
എ,​ ​ബി,​ ​സി,​ ​ഡി​ ​എ​ന്നി​ങ്ങ​നെ​ ​നാ​ല് ​ഗ്രേ​ഡാ​യി​ ​തി​രി​ച്ചാ​ണ് ​കൈ​ത​ച്ച​ക്ക​ ​വി​പ​ണ​നം.​ ​ഒ​രു​ ​കി​ലോ​യ്ക്ക് ​മു​ക​ളി​ലു​ള്ള​ ​ച​ക്ക​ക​ളാ​ണ് ​എ​ ​ഗ്രേ​ഡാ​യി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ 600​ ​ഗ്രാം​ ​മു​ത​ൽ​ ​ഒ​രു​ ​കി​ലോ​വ​രെ​യു​ള്ള​വ​ ​ബി​ ​ഗ്രേ​ഡും​ ​അ​തി​ന് ​താ​ഴെ​യു​ള്ള​വ​ ​സി,​ ​ഡി​ ​ഗ്രേ​ഡു​ക​ളു​മാ​യാ​ണ് ​പ​രി​ഗ​ണി​ക്കു​ക.

ഉത്പാദനം താഴോട്ട്, ഡിമാൻഡ് മേലോട്ട്

ദി​വ​സം​ ​ശ​രാ​ശ​രി​ ​ആ​യി​രം​ ​ട​ൺ​ ​പൈ​നാ​പ്പി​ൾ​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​ ​ഉ​ത്പാ​ദ​ന​ ​കേ​ന്ദ്ര​മാ​യ​ ​വാ​ഴ​ക്കു​ള​ത്ത് ​നി​ന്ന് ​ക​യ​റ്റു​മ​തി​ ​ചെ​യ്യു​ന്നു​ണ്ട്.​ ​പൈ​നാ​പ്പി​ളി​ന്റെ​ ​പ്ര​ധാ​ന​ ​വി​പ​ണി​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​മി​ഡി​ൽ​ ​ഈ​സ്റ്റു​മാ​ണ്.​ ​ആ​ന്ധ്ര,​ ​ബാം​ഗ്ലൂ​ർ​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളും​ ​പ്ര​ധാ​ന​ ​മാ​ർ​ക്ക​റ്റാ​ണ്.​ ​പ്രാ​ദേ​ശി​ക​ ​വി​പ​ണി​യും​ ​ചെ​റു​ത​ല്ലാ​തെ​ ​ഉ​ത്പ​ന്നം​ ​വാ​ങ്ങു​ന്നു​ണ്ട്.​ ​ഉ​ത്ത​രേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​പൈ​നാ​പ്പി​ൾ​ ​തൈ​യും​ ​ക​യ​റ്റു​മ​തി​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ഡി​മാ​ൻ​ഡ് ​മു​ന്നി​ൽ​ ​ക​ണ്ട് ​കൃ​ഷി​ ​വ്യാ​പി​പ്പി​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ​ഗു​ജ​റാ​ത്ത്,​ ​ആ​ന്ധ്ര​ ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ൾ.

കഴിഞ്ഞ വേനലിലെ വരൾച്ചയിൽ നിന്ന് പൈനാപ്പിൾ കൃഷി കരകയറിയില്ല.

വേനൽ കനത്തതും കാലാവസ്ഥാ വ്യതിയാനവും മൂലം ഉത്പാദനത്തിൽ 30- 40 ശതമാനത്തിന്റെ കുറവ്

 ഉണക്ക് ബാധിച്ച മേഖലകളിൽ ഇപ്പോഴും ഉത്പാദനം കുറവ്

ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി പൈനാപ്പിളിന് ആവശ്യക്കാർ കൂടി

വരൾച്ച ബാധിച്ച മേഖലകളിൽ ഇനിയും ഉത്പാദനം സാധാരണ നിലയിലായിട്ടില്ല. ഇതാണ് പ്രധാനമായും വില ഉയരാൻ കാരണം. ഒരു മാസത്തിനുള്ളിൽ ഉത്പാദനം പഴയപോലെയാകുമ്പോൾ വിലയും കുറഞ്ഞേക്കും

ജെയിംസ് ജോർജ്

പ്രസിഡന്റ്,

പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ

വർഷം-സ്പെഷ്യൽ ഗ്രേഡ് - പച്ച - പഴുത്തത്

2024 - 54 - 52 - 57

2023- 38-36-48

2022- 36-34-52

2021- 26- 25-37

2020 - 26-25-30

2019- 29-28-35

2018- 32-31-37

2017- 22-21-20

2015- 18-17-18

2014-20-19-21