
ഇടവെട്ടി:പഞ്ചായത്ത് മാർത്തോമ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് ഇല്ലിക്കൽ വയോജന ദിന സന്ദേശം നൽകി. റിട്ട. ബാങ്ക് മാനേജർ അസീസ് പുത്തനറയിൽ, വാർഡ് വികസന സമിതി അംഗങ്ങളായ അബ്ദുൽ കരിം, ഹംസ വി എച്ച്, അനസ് ,ഷാജഹാൻ കെ.എ,സിദ്ദീഖ് , ജബ്ബാർ കെ.എസ്, മുഹമ്മദ് പിച്ചാട്ട്കുന്നേൽ,അഷറഫ് എം.പി, ഹലീമ തുടങ്ങിയവർ സംസാരിച്ചു. വയോജനദിന സന്ദേശം പകരാനായി ഇടവെട്ടി ഗവ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചു.കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും വാർഡിലെ വയോജനങ്ങളെ ആദരിക്കുകയും ചെയ്തു. 80 വയസിന് മുകളിലുള്ള വയോധികരെ വീട്ടിലെത്തി ആദരിച്ചു.അബ്ബാസ് വടക്കേൽ സ്വാഗതവും ഹംസ വി.എച്ച് നന്ദിയും പറഞ്ഞു.