sucheekaranam

തൊടുപുഴ: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെയും ഗാന്ധിജയന്തി ദിനാചരണത്തിന്റെയും ഭാഗമായി മുനിസിപ്പൽ തല പൊതുശുദ്ധീകരണ യജ്ഞം തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നടന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എ കരീം ഉദ്ഘാടനം ചെയ്തു, നഗരസഭ കൗൺസിലർ അഡ്വ. ജോസഫ് ജോൺ അദ്ധ്യക്ഷത വഹിച്ചു. മങ്ങാട്ടുകവലയിൽ നിന്നും വിമലാലയം റോഡ് വഴി മുനിസിപ്പൽ ഓഫീസ് വരെയും മുനിസിപ്പൽ ബസ്റ്റാൻഡ് പരിസരം, ഇടവെട്ടി ചെറിയ ജാരം മുതൽ കുമ്പംകല്ല് വരെയുള്ള സ്ഥലങ്ങൾ ശുചീകരണം നടത്തി.നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, കെ എസ് ഡബ്ലിയു എം പി ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ വൈ പി, ഡോ. എ.പി.ജെ അബ്ദുൽ കലാം ഹയർസെക്കൻഡറി സ്കൂൾ,ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എന്നി സ്കൂളുകളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ്, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ,ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.