നാരകക്കാനം : റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ റോഡിന് ഇരുവശവും കാടു വെട്ടിതെളിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നാരകക്കാനം, പള്ളിക്കവല, മിനി ഡാം,​ കുരിശുപള്ളി ജംഗ്ഷൻ, കുമ്പിളിക്കവല എന്നിവിടങ്ങളിൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തി.രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ച് വരെ നടന്ന ശുചീകരണ യജ്ഞത്തിൽ അസോസിയേഷൻ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ, സെക്രട്ടറി ലാലു വരകിൽ, ഭാരവാഹികളായ വർഗീസ് വെട്ടിയാൽ, ടോമി നടുവിലേടത്ത്, ബിജു കുറ്റിക്കാട്ട്, ജോയ്സി തുണ്ടത്തിൽ, ജയൻ ജോൺ, ബെന്നി ആനിക്കാട്ട്, ജോസഫ് പന്നക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.