അടിമാലി: കോൺഗ്രസ് ബൂത്ത്, മണ്ഡലം കമ്മറ്റികളുടെ നേത്യത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു.മുഴുവൻ ബൂത്ത് കമ്മറ്റികളുടെയും നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തുകയും, കോൺഗ്രസ് പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, ഗാന്ധി അനുസ്മരണവും, ദേശീയോദ്ഗ്രഥന പ്രതിജ്ഞയും,മധുര പലഹാര വിതരവും നടന്നു. അടിമാലിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി.സ്‌ക്കറിയ, ബാബു കുര്യാക്കോസ്, ഒ.ആർ.ശശി, ജോർജ് തോമസ്, പോൾ മാത്യു, കെ.പി.അസ്സീസ്, സജോ പുല്ലൻ, സോമൻ ചെല്ലപ്പൻ, കെ.എസ്.മൊയ്തു, പി.ഐ.ബാബു, കെ.ജെ.റോയി, എൻ.മനീഷ്, ജോവീസ് വെളിയത്ത്, മിനി ബിജു, ഉഷ സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.വെള്ളത്തൂവൽ, ഇരുമ്പുപാലം, പള്ളിവാസൽ, മാങ്കുളം, ബൈസൺവാലി, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, മാട്ടുപ്പെട്ടി, ചിന്നക്കനാൽ മണ്ഡലം കമ്മറ്റികളും ഗാന്ധിജയന്തി ആഘോഷങ്ങൾ വർണാഭമായി സംഘടിപ്പിച്ചു.