
വാഗമൺ : മാലിന്യ മുക്ത സംസ്ഥാനത്തിനായി ഒരു വർഷം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ തീരുമാനിച്ച ജോയിന്റ് കൗൺസിലിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വാഴൂർ സോമൻ എംഎൽഎ പറഞ്ഞു. ജോയിന്റ് കൗൺസിൽ ആരംഭിച്ച മാലിന്യ മുക്ത കേരളത്തിന്റെ ജില്ലാതല ശുചീകരണ ക്യാമ്പയിൻ എന്റെ നാട്, സുന്ദരദേശം വാഗമൺ പൈൻവാലി ഫോറസ്റ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം. ജില്ല പ്രസിഡന്റ് കെ എസ് രാഗേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി. ബിനിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ. വി സാജൻ, വനിത കമ്മിറ്റി സെക്രട്ടറി സി .ജി അജീഷ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ .ബിജുമോൻ സ്വാഗതവും ട്രഷറർ പി .ടി ഉണ്ണി നന്ദിയും രേഖപ്പെടുത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി ഡി കെ സജിമോൻ, വൈസ് പ്രസിഡന്റ് വി.എം ഷൗക്കത്തലി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.എസ് ഇബ്രാഹിം, ആർ വിഷ്ണു തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.