gandhi

തൊടുപുഴ:തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മഗാന്ധിയുടെ 155ാം ജന്മദിനം ആചരിച്ചു. ഡി. സി.സി പ്രിസിഡന്റ് സി.പി മാത്യു പുഷ്പാർച്ചന നടത്തി അനുസ്മരണം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കെ.പി.സി.സി മെമ്പർമാരായ എം.കെ പുരുഷോത്തമൻ, നിഷ സോമൻ, നേതാക്കളായ ജോയി മൈലാടി, ടി.ജെ പീറ്റർ, ജാഫർ ഖാൻ മുഹമ്മദ്‌,ടോമി പാലക്കൽ,സുരേഷ് രാജു, വി.ജി സന്തോഷ് കുമാർ,പി. പൗലോസ്, കെ.ജി സജിമോൻ, കെ.പി റോയി, റോബിൻ മൈലാടി,​ പി.വി അച്ചാമ്മ,സജയകുമാർ, എ.കെ സുഭാഷ് കുമാർ, സെബാസ്റ്റ്യൻ മാത്യു, ജോസഫ് മാണി, സിബി ജോസഫ്, ഷെരീഫ് പാലമല,ജോർജ് ജോൺ തുടങ്ങിയവർ അനുസ്മരിച്ചു.