ഇടുക്കി: പരിസ്ഥിതിയും ശുചിത്വവും സംബന്ധിച്ച അശ്രദ്ധ വർദ്ധിച്ച് വരുന്നുണ്ടെന്നും പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ ജനകീയ പ്രതിരോധം സംഘടിപ്പിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ജില്ലയെ വൃത്തിയാക്കുന്നതിനുള്ള ജനകീയ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ഗവ. കോളജ് അക്കാഡമിക് ബ്ലോക്കിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി .വി വർഗീസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ബ്ലോക്ക് പഞ്ചായത്തംഗംഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗം നിമ്മി ജയൻ,ഹരിത കേരള മിഷൻ കോ ഓഡിനേറ്റർ ഡോ അജയ് പി കൃഷ്ണ, തദ്ദേശ സ്വയംഭരണ വകുപ്പ് അസി ഡയരക്ടർ ശ്രീലേഖ. കുടുംബശ്രീ കോ ഓഡിനേറ്റർ സി ആർ മിനി, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ ആർ ഭാഗ്യരാജ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഹരിത കലാലയങ്ങൾ, ഹരിത ടുറിസം കേന്ദ്രം മാതൃക ഹരിത സ്ഥാപനം എന്നിവയുടെ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.