
നെടുങ്കണ്ടം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെയും അന്തർദേശീയ ടൂറിസം വാരാചരണത്തിന്റെ ഭാഗമായും നെടുങ്കണ്ടം എം.ഇ.എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് രാമക്കൽമേട്, രാമപ്പാറ ടൂറിസം പ്രദേശത്ത് ശുചിത്വ പ്രവർത്തനങ്ങൾ നടത്തി. കേരള ശുചിത്വ മിഷന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയായി രാമക്കൽമേട്ടിലെ ഇക്കോ ടൂറിസം വിഭാഗവുമായി സഹകരിച്ച് പ്ലാസ്റ്റിക് വിമുക്ത പരിസരമാക്കുന്നതിന്റെ ഭാഗമായി വിവിധ ശുചിത്വ പരിപാടികൾ സംഘടിപ്പിച്ചു. ഡി.ടി.പി.സിയിലെ ടി.എം. ജോൺ ശുചിത്വ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറായ ലതാഗോപകുമാർ, ജോജോ ജോസഫ് എന്നിവർ ആശംസകളർപ്പിച്ചു. ശുചിത്വ പ്രവർത്തനങ്ങൾക്ക് എൻ.എസ്.എസ് വോളണ്ടിയർമാർക്കൊപ്പം പ്രോഗ്രാം ഓഫീസർമാരായ ഡോ. മുംനാ നാസർ, ഡോ. അഭയദേവ് മലയിൽ എന്നിവർ നേതൃത്വം നൽകി.