അടിമാലി: ഇവിടെ വിനോദസഞ്ചാരികൾ കാത്ത്മാ നിൽക്കുന്നത് അത്യപൂർവ്വ ദൃശ്യവിരുന്ന് കാണുന്നതിനാണ്. കാട്ടാനകൂട്ടത്തെ അടുത്ത്കാണാൻ അവസരം, അതും അടുത്ത് വന്ന് ആക്രമിക്കുമെന്ന ഭയം ലേശമില്ലാതെ കൺകുളിർക്കെ കാണാം. മാങ്കുളം ആനക്കുളത്തെ പ്രത്യേകതയാണ് പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൂട്ടങ്ങൾ.മാങ്കുളത്തിന്റെ വിനോദസഞ്ചാരത്തെതന്നെ സജീവമായി നിലനിർത്തുന്നത്തന്നെ ഈ കാട്ടാന കൂട്ടങ്ങളാണ്.
മനോഹരമായ വെള്ളച്ചാട്ടങ്ങൾ ഇടുക്കിയിൽ ധാരാളം ഉണ്ടെങ്കിലും മുഖ്യമായും ആനക്കുളത്തെ ഈ കാട്ടാനകളെ കാണാൻ കൂടിയാണ് സഞ്ചാരികൾ എത്തുന്നത്. മഴ കുറഞ്ഞതോടെ കാട്ടാനകൾ വീണ്ടും ആനക്കുളത്തെ പുഴയിലേക്കെത്തി തുടങ്ങി.കാട്ടിൽ വെളളം ലഭിക്കുന്നത്അ ദുർലഭമാകുമ്പോൾ ഇങ്ങനെ കൂട്ടംകൂടി എത്തുന്നത്ടു പതിവ്ത്ത കാഴ്ച്ചയാണ്. പേരുപോലെതന്നെ ആനകളുടെ കുളമാണ് ഇവിടം. വെള്ളം കുടിച്ചും പിന്നെ വിശ്രമിച്ചും കൂട്ടത്തോടെയുള്ള മടക്കവുമൊക്കെ ആരെയും ആകർഷിക്കുന്നതാണ്. കുട്ടിയാനകളുടെ സാന്നിദ്ധ്യംകൂടിയാകുമ്പോൾ കൂടുതൽ ആകർഷകവുമാകും.
മഴക്കാലം വരെ ആനക്കുളത്തെ ഈ ആനക്കാഴ്ച്ചകൾ നീളും.കാടിനേയും നാടിനേയും വേർതിരിക്കുന്ന ഈറ്റച്ചോലയാറ്റിലെത്തി മതിവരുവോളം ഈ കാട്ടാന കൂട്ടങ്ങൾ വെള്ളം കുടിക്കുകയും രണ്ട് സംഘങ്ങളായ് തിരിഞ്ഞ് വെള്ളത്തിൽ കളിക്കുന്നതും കൗതുകമുണർ ഇന്ന കാഴ്ച്ചകളാണ് .തൊട്ടരികിലെന്നോണം നിന്ന് സഞ്ചാരികൾക്ക് ഈ കാഴ്ച്ച കാണാം.കുട്ടിയാനകളും കൊമ്പൻമാരുമെല്ലാം ഈ കൂട്ടത്തിൽ ഉണ്ടാകും.വേനൽക്കനക്കുന്നതോടെ ആനകൂട്ടങ്ങൾ പലത് മാറി മാറി വന്ന് വെള്ളം കുടിച്ചും തമ്മിലടിച്ചും മടങ്ങും.
ബ്ളാേഗർമാർക്ക് ഇത്
ചാകരക്കാലം
വിനോദ സഞ്ചാര സീസണാരംഭിച്ചാൽ സ്വദേശിയരും വിദേശിയരുമെല്ലാം ഒരുമിച്ച് ആനകളുടെ വരവും കാത്ത് ആനക്കുളത്ത് ഒത്ത് കൂടും.ചിത്രങ്ങളും വീഡിയോകളും പകർത്താൻ നല്ല അവസരവുമാണ്. ബ്ളാേഗർമാർക്ക് ഇത് ചാകരക്കാലമാണ്. തങ്ങൾക്ക് ആവശ്യമുള്ള കാടും പുഴയും കാട്ടാനയും എല്ലാം ഇവിടെ ഒത്ത്കിട്ടും. എല്ലാം പകർത്തുകയേവേണ്ടൂ. മഴ കുറഞ്ഞതോടെ ആനകൂട്ടങ്ങളുടെ സാന്നിദ്ധ്യത്തോടെ മാങ്കുളത്തിന്റെ വിനോദ സഞ്ചാര മേഖല കൂടുതൽ സജീവമാകുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വലിയ പ്രതീക്ഷ.