
കട്ടപ്പന : സ്വച്ഛതാ ഹി സേവ പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ നടത്തി.
നഗരസഭ കൗൺസിലർമാർ,വുമൺസ് ക്ലബ്ബ്, പുളിയന്മല ക്രൈസ്റ്റ് കോളേജ്, ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ , ഹരിത കർമ്മസേന,ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താനായി പൊതു ഇടങ്ങളിൽ സ്ഥാപിക്കാൻ കട്ടപ്പന വുമൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നഗരസഭക്ക് പോർട്ടബിൾ ക്യാമറ നൽകി.ശുചികരണ ക്യാമ്പയിന്റെയും 46 മിനി എംസി എഫുകളുടെയും ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ ബീനാ ടോമി നിർവ്വഹിച്ചു.നഗരസഭ മുൻ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം പ്രതിഞ്ജ ചെല്ലിക്കൊടുത്തു.നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ചു.മുൻ ചെയർമാൻ ജോയി വെട്ടിക്കുഴി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലീലാമ്മ ബേബി, ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക്ക് എന്നിവർ സംസാരിച്ചു.കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ശുചീകരണ പ്രവർത്തനം പ്രസിഡന്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ഉപ്പുതറ സി.എച്ച്.സി, കോടാലിപാറ ഹോസ്റ്റൽ, പട്ടികജാതി വികസന ഓഫീസ്, ട്രൈബൽ ഓഫീസ്, പുറ്റടി സി.എച്ച്.സി, അഡീഷണൽ സി.ഡി.പി ഓഫീസ്, വാഴവര ഡയറി സെന്റർ എന്നിവടങ്ങളിലാണ് ബ്ലോക്ക് പഞ്ചായത്ത് ശുചീകരണ പ്രവർത്തനം നടത്തിയത്. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ,പഞ്ചായത്ത് പ്രതിനിധികൾ, സ്കൂളുകൾ തുടങ്ങിയവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി.