
കട്ടപ്പന : ഗാന്ധിജയന്തിയോടനുനുബന്ധിച്ച് റീച് വേൾഡ് വൈഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി. 25 ഓളം ആളുകളാണ് സെന്റ് ജോൺസ് ആശുപത്രിയിൽ രക്തദാനം ചെയ്തത് . കഴിഞ്ഞ 20 വർഷത്തിലേറെയായി വിവിധങ്ങളായ സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് റീച് വേൾഡ് വൈഡ്. സംഘടനാ സംസ്ഥാന അസി. കോഡിനേറ്റർ ഷിബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ ഇ എസക്കിയേൽ, പി .സി മാത്യു,ബ്രദർ മബിനോയ് , ബ്രദർ ജോസ് ,ബ്രദർ ജീൻസ് , ബ്രദർ ബോവസ്, ബ്രദർ ഷിബു എന്നിവർ നേതൃത്വം നൽകി.