 
കട്ടപ്പന : അടിമാലി കുമളി ദേശീയ പാതയിൽ കട്ടപ്പന ഇടുക്കി കവലക്ക് സമീപത്താണ് റോഡിന് കുറുകെ കുഴി രൂപപ്പെട്ടു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിറ്റി ഏതാനും നാളുകൾക്ക് മുമ്പ് റോഡ് കുറുകെ പൊളിച്ചിരുന്നു. പൈപ്പ് സ്ഥാപിച്ചതിനു ശേഷം കോൺക്രീറ്റ് ഇട്ട് കുഴി അടച്ചു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവിടം വീണ്ടും പൊട്ടിപ്പോളിഞ്ഞ് നിരന്തര അപകടങ്ങൾക്ക് കാരണമായി. തുടർന്ന് വലിയ രീതിയിൽ പ്രതിഷേധങ്ങളും ഉയർന്നു. തുടർന്ന് വീണ്ടും കോൺക്രീറ്റ് ഉപയോഗിച്ച് കുഴി മൂടി തടി തപ്പുകയാണ് വാട്ടർ അതോറിറ്റി ചെയ്തത്. മഴ പെയ്തതോടെ വീണ്ടും കുഴി രൂപപ്പെട്ടതോടെയാണ് പ്രത്യക്ഷ സമരവുമായി പൗരസമിതി രംഗത്ത് വന്നത്. റോഡിലെ കുഴിയിൽ വാഴ നട്ടാണ് പൗരസമിതി പ്രതിഷേധിച്ചത്. റോഡിൽ തകർന്ന ഭാഗം പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ദേശീയ പാത അതികൃതർക്കും വാട്ടർ അതോരിറ്റിക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽവട്ടർ അതോരിറ്റി ഓഫീസ് ഉപരോധത്തിലേക്ക് കടക്കാനാണ് പൗരസമിതിയുടെ തീരുമാനം.