cleaning
കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്എസിലെ ഹയർസെക്കന്ററി വിഭാഗം സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാർത്ഥികൾ ചേ‌ർന്ന് പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിൽ ശുചീകരണം നടത്തുന്നു

തൊടുപുഴ: ഗാന്ധിജയന്തിയുടെ ഭാഗമായി കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്എസിലെ ഹയർസെക്കന്ററി വിഭാഗം സ്കൗട്ട് ആന്റ് ഗൈഡ് വിദ്യാർത്ഥികൾ ചേ‌ർന്ന് പഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിൽ ശുചീകരണം നടത്തി. അദ്ധ്യാപകരായ ടോമി മാത്യു സീമ കെ.പി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വാർഡ് മെമ്പർ പി.വി സുമേഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. റോസ് റെയ്നോൾഡ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റിജിൻ ജി.എസ് എന്നിവർആശംസകൾ നേർന്നു.