കുടയത്തൂർ: വിദ്യാരംഗം കലാസാഹിത്യവേദിയുടെ അറക്കുളം ഉപജില്ലാ തല സർഗോൽസവം കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോളപ്ര ഗവ. എൽ പി സ്ക്കൂൾ എന്നിവടങ്ങളിൽ നടത്തി. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ .എൻ ഷിയാസ് സർഗോത്സവം ഉദ്ഘാടനം ചെയ്തു. കുടയത്തൂർ ഗവ. ഹൈസ്കൂൾ പ്രധാനദ്ധ്യാപിക ബില്ലറ്റ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കുടയത്തൂർ പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് സി.എസ്, ഷീബ ചന്ദ്രശേഖരൻ, അറക്കുളം വിദ്യാഭ്യാസ ഓഫീസർ ആഷിമോൾ കുര്യച്ചൻ, ബ്ലോക്ക് പ്രോഗ്രാം കൺവീനർ സിനി സെബാസ്റ്റ്യൻ, സ്കൂൾ പ്രിൻസിപ്പൽ ജിസ് പുന്നൂസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ അമാനുള്ള ജബ്ബാർ, സിബി കെ ജോർജ് , ഇന്ദുജ വിജയൻ, ബിജുമോൻ ടി.ജി, ദീപക് എ, രജീഷ് ആർ തുടങ്ങിയവർ നേതൃത്വം നൽകി. അറക്കുളം ഉപജില്ലയിലെ സ്കൂളുകളിൽ നിന്നുള്ള 289 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു .