ഇടുക്കി: വിദൂരസ്ഥലങ്ങളിലെ ആദിവാസികൾക്കായി സഞ്ചരിക്കുന്ന റേഷൻ കടകൾ വരുന്നു. ഉടുമ്പൻചോല താലൂക്കിൽ ശാന്തൻപാറ പഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട്,ദേവികുളം താലൂക്കിൽ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കുമാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കുന്നത്. ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആർ.അനിൽ നാളെ നിർവഹിക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമം ഫലപ്രഥമായി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഉടുമ്പൻചോല പന്നിയാറിൽ രാവിലെ 10.30ന് എം.എം.മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2 ന് ദേവികുളം താലൂക്കിൽ നടക്കുന്ന പരിപാടി അഡ്വ.എ.രാജ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നയമക്കാട് ചേരും.