തൊടുപുഴ: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷൻനേതൃത്വത്തിൽ ജില്ലാറോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടത്തുന്നു. ഒക്ടോബർ ആറാം തീയതി ഞായറാഴ്ച കലൂർക്കാട് ,പെരുമാങ്കണ്ടംറോഡിൽ വച്ചാണ് മത്സരം നടക്കുന്നത്. 12 വയസ്സ് മുതൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. വിജയികൾക്ക് മെഡലുകളും, ഗവ. അംഗീകൃത സർട്ടിഫിക്കറ്റുകളും നൽകും. 19, 20 തീയതികളിൽ കാസർഗോഡ് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള മത്സരാർത്ഥികളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുക്കുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 944 7173 84 3 എന്ന നമ്പറിൽ ബന്ധപ്പെടുക.