jaihindh

മുതലക്കോടം : ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ 20 മുതൽ 22 വരെ തൊടുപുഴ ടൗൺ ഹാളിൽനടത്തുന്ന അഞ്ചാമത് സംസ്ഥാന നാടകോത്സവത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി. ലൈബ്രറി ഹാളിൽ കെ.ആർ സോമരാജന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ മുൻകാല നാടക നടൻ തൊടുപുഴ കൃഷ്ണൻ കുട്ടിക്ക് ആദ്യ ടിക്കറ്റ് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു. പിന്നിട്ട നാടക ചരിത്രം കേരളത്തിന്റെ സാമൂഹ്യകസാംസ്‌കാരിക പുരോഗതിയുടെ ചരിത്രവുമായ് ബന്ധപ്പെട്ടതാണെന്നും അതിന് ആ കാലത്തെ നാടക കലാകാരൻ മാരും എഴുത്ത്കാരും അനുഭവിച്ച കഷ്ടതയും വേദനയും തൊടുപുഴ കൃഷ്ണൻ കുട്ടിയും ചടങ്ങിൽ പങ്കെടുത്ത പഴയ കാല നാടക നടൻ തൊടുപുഴ ചാക്കപ്പനും തങ്ങളുടെ നേരനുഭങ്ങൾ പറഞ്ഞു. അഡ്വ. നീറണാൽ ബാലകൃഷ്ണൻ, പി.വി. സജീവ്, ജോസ് തോമസ്, എ.പി. കാസീൻ എന്നിവർ പ്രസംഗിച്ചു. ടി. ബി.അജീഷ്‌കുമാർ സ്വാഗതവും കെ.സി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.