പീരുമേട് : മഹിളാ കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ സഹസ്2024 എന്ന പേരിൽ ഏലപ്പാറയിൽ ഏകദിന ക്യാമ്പ് നടന്നു. സംഘടിപ്പിച്ചു മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഡോമിന സജി അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന സെക്രട്ടറി ഗീതാ ശ്രീകുമാർ, കുഞ്ഞുമോൾ ചാക്കോ, ജില്ലാ ജനറൽ സെക്രട്ടറി സ്വർണ്ണലത അപ്പുക്കുട്ടൻ, സുജാത രാധാകൃഷ്ണൻ, ജോർജ് ജോസഫ്, അഡ്വ.അരുൺ പൊടിപാറ, ബെന്നി പെരുവന്താനം, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് എന്നിവർ പ്രസംഗിച്ചു.