
ഉടുമ്പന്നൂർ: മാലിന്യമുക്തം നവകേരളം കാമ്പെയിനിന്റെ ഭാഗമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് തട്ടക്കുഴയിൽ നിർമ്മിച്ച ടേക്ക് എ ബ്രേക്ക് ടൊയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷന്റെ സഹകരണത്തോടെ 4 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷയായി.വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരൻ സ്വാഗതവും വാർഡ് മെമ്പർ ജിൻസി സാജൻ നന്ദിയും പറഞ്ഞു.