കാപ്പ്: അച്ചൻ കവല പൂണവത്ത് കാവ് ശ്രീ ഭദ്ര ദുർഗ്ഗ ദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഹരികൃഷ്ണൻ കണ്ണാട്ടിന്റെയും ഭരണ സമിതി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി കാടമറുക് മന വിജയൻ തിരുമേനി ഭദ്രദീപം തെളിയിച്ചു. ദുർഗ്ഗാഷ്ടമി ദിവസം വൈകുന്നേരം പുസ്തകങ്ങൾ പൂജവയ്ക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. 13 ന് രാവിലെ വിദ്യാരംഭംത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.