തൊടുപുഴ: മണക്കാട്എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി ആരംഭിച്ച റേഞ്ചർ റോവർ യൂണിറ്റിന്റെ ഉദ്ഘാടനം ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി വി.ആർ. രതീഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എസ്. രഘുനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ എം.പി. സിന്ധു മോൾ സന്ദേശം നഅകി​. ഹെഡ്മിസ്ട്രസ് ബി. ശ്രീജ, വൈസ് പ്രസിഡന്റ് അനൂപ് ജി. നായർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്. അനൂപ്,​ മുൻ ഗൈഡ് ക്യാപ്ടൻ ചിത്ര മോഹൻ എന്നിവർ സംസാരിച്ചു. റേഞ്ചർ ക്യാപ്ടൻ എൻ. ശ്രീകല സ്വാഗതവും റോവർ ക്യാപ്ടൻ ഡോ. അരുൺ നന്ദിയും പറഞ്ഞു.