കട്ടപ്പന: ഗവ.ഐ.ടി.ഐ യിൽ ടൂറിസ്റ്റ് ഗൈഡ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഈഴവ/ ബില്ല/ തീയ്യ വിഭാഗത്തിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കും. വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ, ഇതര വിഭാഗത്തിലും പൊതു വിഭാഗത്തിലുമുള്ളവരെ പരിഗണിക്കും. ടൂറിസ്റ്റ് ഗൈഡ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം,​ അല്ലെങ്കിൽ ടൂർ ആന്റ് ട്രാവൽ മാനേജ്‌മെന്റിൽ രണ്ട് വർഷ ഡിപ്ലോമ, അല്ലെങ്കിൽ ടൂർ ആന്റ് ട്രാവൽ മാനേജ്‌മെന്റിൽ വൊക്കേഷണൽ ഡിപ്ലോമ,​ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം,​ അല്ലെങ്കിൽ ഇന്ത്യാ ചരിത്രത്തിലുള്ള ഗ്രാജുവേഷനും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ടൂറിസത്തിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ പി.എസ്.സിയ്ക്ക് മുമ്പാകെ സമർപ്പിക്കുന്ന മാതൃകയിലുള്ളതാകണം. ഈഴവ/ ബില്ല/ തീയ്യ വിഭാഗത്തിൽ അഭിമുഖത്തിന് ഹാജരാകുന്നവർ പ്രാബല്യമുള്ള നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ് അഭിമുഖത്തിന് ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരും, ആധാർ കാർഡിലെ പേരും ഒന്നു തന്നെയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പ് വരുത്തണം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എട്ടിന് രാവിലെ 10ന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ അസ്സൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും അവയുടെ പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 04868 272216.