അടിമാലി: ബൈസൺവാലി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസന വർദ്ധനവിന് സഹായിക്കുന്നതാണ് പുതിയ ബ്ലോക്ക്. നവകേരളം കർമ്മ പദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. സംസ്ഥാനതല പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സംസ്ഥാനതല പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി അദ്ധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. എ. രാജ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. എം.എം. മണി എം.എൽ.എ പങ്കെടുക്കും.