കട്ടപ്പന : സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല മത്സരങ്ങൾ സമാപിച്ചു. പെൻസിൽ ഡ്രോയിങ് , വാട്ടർ കളറിംഗ്, ഉപന്യാസ രചന, ക്വിസ് ,പ്രസംഗം മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിജയികളായവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു. ജേതാക്കൾക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. രണ്ട് ദിവസങ്ങളിലായി കട്ടപ്പന ഗവ.ട്രൈബൽ സ്കൂളിൽ നടന്ന മത്സരങ്ങളുടെ സമാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംജി അജിത്, നഗരസഭ കൗൺസിലർമാരായ ധന്യ അനിൽ, ഐബിമോൾ രാജൻ എന്നിവർ സംസാരിച്ചു.