തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിയുടെ മൂന്നാം വാർഷികം ഇന്ന്ത്തോ നടക്കും. വാർഷികത്തോടനുബന്ധിച്ച് മിനി മാരത്തോൺ ഇന്ന് രാവിലെ 7ന് തൊടുപുഴ കോലാനിയിൽ നിന്നു സ്മിത ആശുപത്രിയിലേയ്ക്ക് സംഘടിപ്പിക്കും. ഒന്നാം സമ്മാനം 5000രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും ലഭിക്കും. 50 വയസിനു മുകളിലുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കുമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഉച്ചക്ക് 2.30 നടക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥിതികളായി പ്രശസ്ത പിന്നണി ഗായിക നാഞ്ചിയമ്മയും സിനിമ താരം രാജീവ് ഗോവിന്ദ പിള്ളയും പങ്കെടുക്കും. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, എം. എൽ. എ മാരായ പി .ജെ ജോസഫ്, മാത്യു കുഴൽനാടൻആശുപത്രി ചെയർമാൻ ഡോ. സുരേഷ് എച്ച്. അധ്വാനി, ആശുപത്രി വൈസ് ചെയർപേഴ്സൺ ഗീത സുരേഷ് അധ്വാനി, ഡോ. ആർ.കെ. ചതുർവേദി, ഡോ. രാജേഷ് നായർ എന്നിവർ സംസാരിക്കും.