തൊടുപുഴ. നിയോജകമണ്ഡലത്തിലെ 14 മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച്ച കേരളാ കോൺഗ്രസ് (എം) 60-ാം ജന്മദിനം ആഘോഷിക്കാൻ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം തലത്തിൽ മുതിർന്ന പാർട്ടിയംഗങ്ങളെ ആദരിക്കാനും തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നകോട്ട്, ജയകൃഷ്ണൻ പുതിയടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. പി കെ മധു നമ്പൂതിരി,അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാശേരി, തോമ്മാച്ചൻ മൈലാടൂർ, സണ്ണി കടുത്തലക്കുന്നേൽ, ജിജി വാളിയംപ്ലാക്കൽ, മനോജ് മാമല, ജോർജ് പാലക്കാട്ട്, ജോസ് മഠത്തിനാൽ, ജോൺസ് നന്ദളത്ത്, ബാബു ചൊള്ളാനി, സി ജെ ജോസ്, ലിപ്സൺ കൊന്നക്കൽ, ഡോണി കട്ടക്കയം, സണ്ണി പഴയിടം,ജോസ് കുന്നുംപുറം, അബ്രഹാം അടപ്പൂർ, അഡ്വ. കെവിൻ ജോർജ്, ജോഷി കൊന്നക്കൽ, പി ജി ജോയി, സ്റ്റാൻലി കീത്താപിള്ളിൽ,റോയ് പുത്തൻകുളം തോമസ് കിഴക്കേപറമ്പിൽ, ബെന്നി വാഴചാരി, ജോസ് ഈറ്റക്കകുന്നേൽ, ഷിജു പൊന്നാമറ്റം, ഷീൻ പണിക്കുന്നേൽ, ജോസ് പാറപ്പുറം,ഷാനി ബെന്നി, റോയ്സൺ കുഴിഞ്ഞാലിൽ, കുര്യാച്ചൻ പൊന്നാമറ്റം, ശ്രീജിത്ത് ഒളിയറക്കൽ,ജിജോ കഴിക്കചാലിൽ, ജെഫിൻ കൊടുവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.