
ദേവികുളം: കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ ലോകാർഡ് ടോൾപ്ലാസയിലൂടെ പ്രദേശ വാസികളുടെ വാഹനങ്ങൾക്ക് സൗജന്യ പാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐ എൻ ടി യു സി നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധിച്ചു. കഴിഞ്ഞ ദിവസമാണ് ഇവിടെ ടോൾ പിരിവ് ആരംഭിച്ചത്. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി എ. കെ മണി എക്സ് എം എൽ എ ഉൽഘാടനം ചെയ്തു. കേന്ദ്ര ഉപരിതല മന്ത്രി പ്രഖ്യാപിച്ചത് പ്രകാരം ടോൾപ്ലാസയുടെ 20 കി.മീറ്റർ ചുറ്റളവിലുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചിന്നക്കനാൽ, ദേവികുളം പഞ്ചായത്തുകളിലുള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്ക് ടോൾപ്ലാസ കടന്ന് വേണം പോകാൻചിന്നക്കനാൽ മണ്ഡലം പ്രസിഡന്റ് സി മുരുക പാണ്ഡി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ജി .മുനിയാണ്ടി മുഖ്യപ്രഭാഷണം നടത്തി. ഡി കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. വിജയകുമാർ, കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ഇലഞ്ഞിക്കൽ, കോൺഗ്രസ് മൂന്നാർ മണ്ഡലം പ്രസിഡന്റ് സി നെൽസൺ, മൂന്നാർ പഞ്ചായത്ത് മെമ്പർ മാർഷ് പീറ്റർ, മൈക്കിൾ രാജ്, പാട്രിക്, റിയാസ് എന്നിവർ സംസാരിച്ചു.