 
തൊടുപുഴ :  ഗവ. സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ജവഹർ ശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അവാർഡ് സമർപ്പണചടങ്ങ് അഡ്വ. ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം .ജെ ജേക്കബ് അദ്ധ്യാപക ദിന സന്ദേശം നൽകി. ഗവ. സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ പ്രസിഡന്റ് വി .എം ഫിലിപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ .ആർ .ടി. സി സംസ്ഥാന പ്രസിഡന്റ് ഡോ. എം സലാഹുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡയസ് ജോൺ സെബാസ്റ്റ്യൻ , പി എം നാസർ , ബിജോയ് മാത്യു , ജയന്തി കെ എസ് , സുനിൽ റ്റി തോമസ് , രശ്മി എൻ , സിബി കെ ജോർജ് , മനോജ് കുമാർ സി കെ , ദീപു ജോസ് , സിനി ട്രീസാ , നിസാ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു .
ജവഹർ അദ്ധ്യാപക അവാർഡ് ജേതാക്കൾ : എസ് ടി രാജ് , ഗവ യുപി സ്കൂൾ , വണ്ടിപ്പെരിയാർ ( പ്രൈമറി വിഭാഗം ) , സന്തോഷ് പി എൻ ; ഡോ. എ പി ജെ അബ്ദുൽ കലാം ഗവ ഹയർ സെക്കൻഡറി സ്കൂൾ ( ഹൈസ്കൂൾ വിഭാഗം ) , ഷണ്മുഖ സുന്ദരം , ഗവ ഹയർ സെക്കൻഡറി സ്കൂൾ കുമളി ( ഹയർസെക്കൻഡറി വിഭാഗം ).
ജവഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം : ഗവ എൽ പി സ്കൂൾ അയ്യപ്പൻകോവിൽ (പ്രൈമറി വിഭാഗം ) , ഗവ. ഹൈസ്കൂൾ വാഗുവര (ഹൈസ്കൂൾ വിഭാഗം ) , ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ കട്ടപ്പന (ഹയർ സെക്കൻഡറി വിഭാഗം ).