തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ ചുറ്റമ്പല പ്രാർത്ഥനാ മണ്ഡപ സമർപ്പണ ചടങ്ങുകൾ ആഘോഷമാക്കാൻ എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
രാവിലെ 9.30ന് തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ അദ്ധ്യക്ഷതയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമർപ്പണസമ്മേളനം ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി. മന്മഥൻ ആമുഖ പ്രഭാഷണം നടത്തും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. ക്ഷേത്രം തന്ത്രി എൻ. ജി. സത്യപാലൻ തന്ത്രികൾ,
വൈക്കം ബെന്നി ശാന്തികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, വനിതാ സംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, തൊടുപുഴ യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ് പ്ലാത്താനത്ത്, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ, രാജാക്കാട് യൂണിയൻ സെക്രട്ടറി കെ. എസ്. ലതീഷ് കുമാർ, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ്കോട്ടയ്ക്കകത്ത്,മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറിഅഡ്വ. അനിൽകുമാർ, നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ളാക്കൽ, പീരുമേ് യൂണിയൻ സെക്രട്ടറി കെ. പി ബിനു, തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എ.ബി. സന്തോഷ്, സ്മിത ഉല്ലാസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഗിരിജ ശിവൻ, തൊടുപുഴ ഭീമ ജുവലറി റീജിയണൽ മാനേജർ ബിജിലാൽ എം.ആർ, യൂണിയൻ വൈദികയോഗം സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ശാന്തി, യൂണിയൻ എംപ്ലോയീസ് ഫോറം പ്രസിഡന്റ് സി.കെ. അജിമോൻ, യൂണിയൻ രവിവാര പാഠശാല ചെയർമാൻ ഷൈജു തങ്കപ്പൻ, തൊടുപുഴ യൂണിയൻ സൈബർ സേനചെയർമാൻ സതീഷ് വണ്ണപ്പുറം, യൂണിയൻ കുമാരിസംഘം സെക്രട്ടറി നിഖിത ബാബു, എസ്.എൻ പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ സെക്രട്ടറി ടി.പി. ബാബു, ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് സുഷമ രാജു എന്നിവർ പ്രസംഗിക്കും.
യൂണിയൻ കൺവീനർ പി.ടി. ഷിബു സ്വാഗതവും ചെറായിക്കൽ ക്ഷേത്രം ദേവസ്വം മാനേജർ കെ.കെ. മനോജ് നന്ദിയും പറയും. തുടർന്ന് മഹാപ്രസാദ ഊട്ടും നടക്കും.