പീരുമേട്: കെ.എസ്ഇ.ബി പീരുമേട് ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഉപഭോക്താക്കളുടെ സംഗമം നടന്നു.വാഴൂർ സോമൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതൽ ഊഷ്മളവും വിശ്വസ്തവുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യാൻ 2 മുതൽ 8 വരെ ഉപഭോക്തൃ സേവന വാരമായി ആചരിക്കുകയാണ്.പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ അദ്ധ്യക്ഷത വഹിച്ചു.തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാർ തദ്ദേശ സ്ഥാപന പ്രതിനിധികൾ, വ്യാപാരി വ്യവസായ പ്രതിനിധികൾ, കെ.എസ്ഇ.ബി ഉപഭോക്താക്കൾ എന്നിവർ പങ്കെടുത്തു.