കട്ടപ്പന :തൊഴിൽ രഹിതരായ യുവതീയുവാക്കൾക്ക് തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളിൽ തൊഴിലധിഷ്ഠിത പരിശീലനം സൗജന്യമായി ലഭിക്കുന്നതിനുള്ള പരിശീലനകേന്ദ്രം കട്ടപ്പനയിൽ പ്രവർത്തനമാരംഭിച്ചു. . ആർ എസ് ഇ ടി ഐ ക്കാണ് ഈ പരിശീലന കേന്ദ്രത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. യുവാക്കളേയും യുവതികളേയും സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2008 മുതൽ പൈനാവിൽ പ്രവർത്തിച്ചുവന്നിരുന്ന ആർ എസ് ഇ ടി ഐ ഓഫീസാണ് കട്ടപ്പനയിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചത് . കട്ടപ്പന ഇരട്ടയാർ റോഡിൽ ബി.എസ്എൻഎൽ എക്സ്‌ചേഞ്ച് ഓഫീസ് ഒന്നാം നിലയിൽ 35 പേരുടെ 2 ബാച്ചുകൾ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സൗകര്യങ്ങളോടെയാണ് പുതിയ കാമ്പസ് പ്രവർത്തന സജമായിരിക്കുന്നത്.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്‌പോൺസർഷിപ്പിലാണ് ആർ എസ് ഇ ടി ഐ യുടെ പ്രവർത്തനം. ഓഫീസ് കട്ടപ്പനയിലേക്ക് മാറുന്നതിനോട് അനുബന്ധിച്ച് നടന്ന യോഗം കോട്ടയം റീജിയണൽ ഹെഡ് രജിത സുരേഷ് ഉദ്ഘാടനം ചെയ്തു. ആർ .എസ്. ഇ. ടി ഐ ജില്ലാ ഡയറക്ടർ മുഹമ്മദ് അൻസാർ എം , കോട്ടയം ഡെപ്യൂട്ടി റീജിയൻ ഹെഡ് രാജവേൽ രാമസ്വാമി, കോട്ടയം റീജിയണൽ ഓഫീസ് ചീഫ് മാനേജർ രമേഷ് കുമാർ എസ്, അരുൺ റെജി,ഡോണ ജോണി എന്നിവർ സംസാരിച്ചു.