ഇടുക്കി: ഭൂമിയാങ്കുളം - കേശമണി റോഡിന്റെ നിർമ്മാണ പ്രവൃത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കരാറുകാർക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. റോഡ് പണി അനന്തമായി നീളുന്ന സാഹചര്യത്തിൽ കളക്ടറുടെ ചേംബറിൽ വിളിച്ച് ചേർത്ത യോഗത്തിലാണ് നിർദ്ദേശം. കരാർ കാലാവധിക്ക് മുൻപ് പണി തീർക്കണം. യോഗത്തിൽ എം എം മണി എം .എൽ. എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ടി ബിനു, ജില്ലാകളക്ടർ വി .വിഘ്‌നേശ്വരി, എ.ഡി.എം ഷൈജു പി ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.