ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ അഴുത, ഇളംദേശം , ദേവികുളം ), കട്ടപ്പന , നെടുങ്കണ്ടം എന്നീ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലെ പരിധിയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥിനികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. പട്ടികജാതി വിഭാഗക്കാർക്ക് മുൻഗണന. അപേക്ഷകർ ബിരുദവും ബി.എഡും ഉളളവരായിരിക്കണം. പ്രതിമാസം 12,000/ രൂപ ഹോണറേറിയം വ്യവസ്ഥയിൽ 2025 മാർച്ച് 31 വരെയാണ് താത്ക്കാലിക നിയമനം. താത്പ്പര്യമുളളവർവെള്ളിയാഴ്ചയ്ക്ക് മുമ്പ് വിദ്യാഭ്യാസ യോഗ്യതകളുടെയും ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം അഴുത, ഇളംദേശം, ദേവികുളം, കട്ടപ്പന, നെടുംങ്കണ്ടം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ നേരിട്ട് സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 04862296297 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.