തൊടുപുഴ : മുട്ടം കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നിർമിക്കുന്നതിന് ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തി 3.5 കോടി രൂപയുടെ അനുമതി ലഭ്യമായതായി പി .ജെ ജോസഫ് എം.എൽ.എ അറിയിച്ചു. പൊതു മരാമത്ത് ബിൽഡിംഗ്സ് വിഭാഗം വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. ആശുപതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. സമയബന്ധിതമായി നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും ജോസഫ് പറഞ്ഞു.