
തൊടുപുഴ: ആർ. എസ്. എസിന്റെ കേരള ബ്രാന്റ് അംബാസിഡറായി പിണറായി വിജയൻ മാറിയെന്നു കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി മെമ്പർ ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. അഴിമതി യുടെ പറുദീസ ആയി ഇടതു ഭരണത്തിൽ നാട് മാറി, ജനങ്ങൾ വറുതിയിൽ ആയിട്ടും കമ്പോളത്തിൽ ഇടപെടാൻ മന്ത്രിമാർക്ക് സമയമില്ല, നട്ടെല്ലുള്ള നേതാക്കൾ നയിച്ചിരുന്ന സി.പി.ഐ ഇന്ന് പിണറായി യുടെ മുന്നിൽ വാ തുറക്കാൻ ശേഷിയില്ലാത്ത പ്രസ്ഥാനംമായി മാറി, പിണറായി സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച 1500ജനസദസ്കളുടെ ജില്ലാ തല ഉദ്ഘാടനം ഇടവെട്ടി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയിരുന്നു ഷാനിമോൾ, മണ്ഡലം പ്രസിഡന്റ് എ. കെസുഭാഷ് കുമാർ അദ്ധ്യക്ഷനായിരുന്നു, ഡി.സി.സി പ്രസിഡന്റ് സിപി മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ, നിഷ സോമൻ, പി. എസ്. ചന്ദ്രശേഖരപിള്ള, എം. ഡി. അർജുനൻ, ഇന്ദു സുധാകരൻ,ടി.ജെ പീറ്റർ, ജോൺ നേടിയപാല, എൻ. ഐ ബെന്നി, ഷിബിലി സാഹിബ്, ജാഫർ ഖാൻ മുഹമ്മദ്,പത്മാവതി രഘുനാഥ്, ലത്തീഫ് മുഹമ്മദ്, സുനി സാബു തുടങ്ങിയവർ പങ്കെടുത്തു.