മൂന്നാർ: ഭാഷാ ന്യൂനപക്ഷങ്ങളിൽപ്പെടുന്നവർക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരെയുള്ള സമരം ശക്തമാക്കാൻ ദളിത് കോൺഗ്രസ് മൂന്നാർ ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു. പൂർവ്വികർ 1950 കൾക്ക് മുമ്പ് കേരളത്തിൽ സ്ഥിരതാമസമാക്കിയതായി തെളിയിക്കുന്നവർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഇത് മൂലം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നഷ്ടമാകുന്നു. തമിഴ് വംശജരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. മുൻ എം എൽ എ എ കെ മണി ഉൽഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി എ സജി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എം. മുത്തുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജി മുനിയാണ്ടി, ഡി കുമാർ, ആർ രാജാറാം, എം .ജെ ബാബു, എം ജയരാജ്, സിന്താർ മുക്താർ, പി കെ ബിനു, വി ബാലകൃഷ്ണൻ, സി നെൽസൺ, പീറ്റർ മാർഷ്, ജി ഗാന്ധി, പി സുരേഷ്, എസ് നല്ലമുത്തു എന്നിവർ സംസാരിച്ചു.