അടിമാലി: ദേശീയ പാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യ ത്തിൽ നാളെ ദേവികുളം താലുക്കിൽ പൊതു പണിമുടക്കും വാളറയിൽ ഉപരോധസമരവും മരം മുറിക്കലും നടക്കും. ഹൈക്കോടതി ഇട പെടൽ ഉണ്ടായിട്ടും കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ മരങ്ങൾമുറിച്ചു നീക്കാതെ വനംവന്യൂവകുപ്പുകൾ നടത്തുന്ന നിഷേധാത്മക നിലപാടുകളിൽപ്രതിഷേധിച്ച് എൻ എച്ച്സംരക്ഷണ സമിതിയുടെ ആഭിമു ഖ്യത്തിൽ പൊതു പണിമുടക്കും ഉപരോധസമരവും സംഘടിപ്പിച്ചിരിക്കുന്നത്. നേര്യമംഗലം മുതൽ വാളറ വരെയുള്ള 145 കീലോമിറ്റർ ദുരത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നതിനു ഹൈക്കോടതി ഡിവിഷൻബെഞ്ച് ഉത്തരവിട്ടെങ്കിലും അധി കൃതർ ഒഴിഞ്ഞു മാറുന്ന പശ്ചാലത്തിലാണ് ശക്തമായ പ്രതിഷേധവുമായി എൻ.എച്ച് സംരക്ഷണസമിതി രംഗത്തെത്തിയിരിക്കുന്നത്‌.ദേശീയ പാതയിൽ അപകടാവസ്ഥയിൽ നിൽ ക്കുന്ന മരങ്ങൾ മുറിച്ചു നീക്കിയെന്ന് നൽകിയ വാസ്തവ വിരുദ്ധ മായ റിപ്പോർട്ട് ജില്ല കലക്ടർ പു നാപരിശോധിക്കണമെന്നും സമിതി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഓട്ടോടാക്സി, ലോറി ,സ്വകാര്യ ബസ് തൊഴിലാളി സംഘടനകൾ പണിമുടക്ക് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.