
കീരിത്തോട്: എസ്.എൻ.ഡി.പി യോഗം കീരിത്തോട് ശാഖാ സെക്രട്ടറിയും കീരിത്തോട് തോമരയ്ക്കക്കുഴിയിൽ രാജപ്പന്റെ മകനുമായ ടി.ആർ. അനു (34) നിര്യാതനായി. ഭാര്യ: ഹണി. മക്കൾ: അർജുൻ, അമേതിക. ഇടുക്കി യൂണിയനിലെ കീരിത്തോട് ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം, യൂത്ത് മൂവ്‌മെന്റ് ഇടുക്കി യൂണിയൻ സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.