ayyankali
കുമാരമംഗലം ചോഴംകുടി കോളനി പ്രവേശന കവാടത്തിൽ പണി കഴിപ്പിച്ചിട്ടുള്ള മഹാത്മ അയ്യങ്കാളിയുടെ അർദ്ധകായ പ്രതിമ

തൊടുപുഴ: കേരള പുലയർ മഹാസഭ കുമാരമംഗലം ചോഴംകുടി കോളനി പ്രവേശന കവാടത്തിൽ പണി കഴിപ്പിച്ചിട്ടുള്ള മഹാത്മ അയ്യങ്കാളിയുടെ അർദ്ധകായ പ്രതിമ അനാഛാദനം 13ന് വൈകിട്ട് 4ന് നടക്കും. അനാഛാദന കർമ്മം ഡീൻ കുര്യാക്കോസ് എം.പി.നിർവഹിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ഉദ്ഘാടനം ചെയ്യും.കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.സി.കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ കെ.പി.എം.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.തങ്കപ്പൻ, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി, പഞ്ചായത്ത് മെമ്പർമാരായ ഉഷ രാജശേഖരൻ, സജി ചെമ്പകശേരിൽ, കേരള പുലയർ മഹാസഭ സംസ്ഥാന ജനറൽസെക്രട്ടറി പി.പി.അനിൽകുമാർ, ശാഖാ പ്രസിഡന്റ് സി.പി.മോളി, സെക്രട്ടറി ടി.എ. ഓമനക്കുട്ടൻ എന്നിവർ സംസാരിക്കും. മനോജ് വെങ്ങല്ലൂരാണ് ശിൽപി.