പീരുമേട്:കടന്നലിന്റെ ആക്രമണത്തിൽ അഞ്ച്‌പേർക്ക് പരിക്ക് പറ്റി.വണ്ടിപ്പെരിയാർമേലേ തൊണ്ടിയാർ എസ്റ്റേറ്റ് തൊഴിലാളികളായ അഞ്ച് പേർക്ക്‌നേരെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.പരിക്കേറ്റവരെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷയ്ക്‌ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്ര പ്രവേശിപ്പിച്ചു.തങ്കമല മാട്ടുപ്പെട്ടി സ്വദേശികളായ ശ്യാമള (53) മുരുകേശ്വരി ( 45 ) കാളിയമ്മ (38) പാപ്പ (55) അന്യ സംസ്ഥാന തൊഴിലാളിയായ സുമിത്ര ( 48 ) എന്നിവർക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞാണ് സംഭവം. തൊഴിലാളികൾ ഏലതോട്ടത്തിൽ ഏലക്കായ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ് കടന്നൽ കൂട്ടം ഇളകിയെത്തി തൊഴിലാളികളെ ആക്രമിച്ചത്.തോട്ടം മാനേജ്‌മെന്റും നാട്ടുകാരും തൊഴിലാളികളും ചേർന്ന് പരിക്കേറ്റവരെ വണ്ടിപ്പെരിയാർ പി.എച്ച്.സി യിൽ എത്തിക്കുകയായിരുന്നു.ഏതാനും ദിവസങ്ങൾക്ക്മുൻപ് ഇതേ സ്ഥലത്ത് വച്ച് നിരവധിപേർക്ക് കടന്നലുകളുടെ കുത്തേറ്റ് വണ്ടിപ്പെരിയാർ പി.എച്ച്.സി.യിൽ പ്രവേശിപ്പിച്ചിരുന്നു.