പീരുമേട്: ഡൈ മുക്ക്പ്രദേശത്ത് രണ്ട് ആടുകളെ പുലി കടിച്ച് കൊന്നു.ഡൈമുക്ക് സ്വദേശിയായ മോഹനന്റെ ആടുകളെയാണ് കൊന്നത്. ഒരു ആടിനെ കൊന്ന് വലിയ കാറ്റാടി മരത്തിന്റെ മുകളിൽ കയറ്റി വച്ചാണ് തിന്നത്. മറ്റൊരാടിനെ കടിച്ച് കൊന്ന് ഉൾക്കാട്ടിലും കൊണ്ടിട്ടു.
കഴിഞ്ഞ കുറെ നാളുകളായി ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം കുറവായിരുന്നു.വീണ്ടും വന്യമൃഗ ശല്യം തുടങ്ങിയതായി നാട്ടുകാർ പറഞ്ഞു.മോഹന്റെ ആടുകളെ കാണാതായപ്പോൾ തന്നെ നടത്തിയ അന്വേഷണത്തിൽ പുലിയുടെ ആക്രമണമെന്ന് സ്ഥിരീകരിച്ചു.ഇതോടെ നാട്ടുകാർ ഭീതിയിലായിരിക്കയാണ്.ആറ് മാസത്തിന് മുൻപ് മൂങ്കലാർ പ്രദേശത്ത് നിരവധി വളർത്ത് മൃഗങ്ങളെ പുലി കൊന്നൊടുക്കിയിരുന്നു.
തുടർന്ന് വനപാലകർ ഇടപ്പെട്ടു മൂങ്കിലാർ നാൽപതേക്കർ ഭാഗത്ത് പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചിരുന്നു.എന്നാൽ
കൂട് സ്ഥാപിച്ചതല്ലാതെ പുലി കെണിയിൽ വീണില്ല. നാളുകളായി ഇവിടെയും പുലിയുടെ ശല്യം കുറവായിരുന്നു.