anu
കീരിത്തോട് ടൗണിൽ നടന്ന ടി.ആർ. അനു അനുസ്മരണ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ സംസാരിക്കുന്നു

ചെറുതോണി: ഞായറാഴ്ച നിര്യാതനായ എസ്.എൻ.ഡി.പി യോഗം കീരിത്തോട് ശാഖാ സെക്രട്ടറിയും യൂത്ത്മൂവ്‌മെന്റ് ഇടുക്കി യൂണിയൻ സെക്രട്ടറിയുമായിരുന്ന ടി.ആർ. അനുവിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നൂറുകണക്കിനാളുകളാണ് അനുവിന് അന്തിമോപചാരമർപ്പിച്ചത്. ഡീൻ കുര്യക്കോസ് എം.പി, ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ, സുരേഷ് ശ്രീധരൻ തന്ത്രി, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, ബി.ജെ.പി ജില്ലാ സെക്രട്ടറി രതീഷ് വരകുമല, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിന് വേണ്ടി പാർട്ടി മണ്ഡലം പ്രസിഡന്റ് സേവ്യർ റീത്ത് സമർപ്പിച്ചു. വീട്ടുവളപ്പിൽ നടന്ന സംസ്‌കാരകർമ്മങ്ങൾക്ക് പ്രമോദ് ശാന്തി, പ്രദീഷ് ശാന്തി, നിശാന്ത് ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. തുടർന്ന് ടൗണിൽ നടന്ന അനുസ്മരണ യോഗത്തിൽ ശാഖാ പ്രസിഡന്റ് കെ.വി. സന്തോഷ് കടമനാത്ത് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ രാഷ്ട്രീയ, മത, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.