hari
അരിക്കുഴ ഉദയ വൈ എം എ ലൈബ്രറിയിൽ സംഘടിപ്പിച്ച പുസ്തകാസ്വാദന സദസ്സ് തൊടുപുഴ നഗരസഭാ അംഗം ആർ ഹരി ഉദ്ഘാടനം ചെയ്യുന്നു.

അരിക്കുഴ : ഉദയ വൈ എം എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഡോ. ചന്ദ്രശേഖരൻപിള്ള രചിച്ച 'ഒരു വെറ്ററിനേറിയന്റെ ദുർഘടപാതകൾ ' എന്ന പുസ്തകത്തിന്റെ ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭ കൗൺസിലർ ആർ. ഹരി നിർവഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസെക്രട്ടറി വി .വി ഷാജി പുസ്തകം പരിചയപ്പെടുത്തി. ഡോ പി ആർ ചന്ദ്രശേഖരപിള്ള തന്റെ പുസ്തക രചനയെകുറിച്ചും അനുഭവങ്ങളെക്കുറിച്ചും സംസാരിച്ചു. കെ ആർ സോമരാജൻ, മണക്കാട് ഗ്രാമപഞ്ചായത്തംഗം എ .എൻ ദാമോദരൻ നമ്പൂതിരി, കെ .ഗോപാലകൃഷ്ണൻ, രഞ്ജിത് ജോർജ് പാലക്കാട്ട് എന്നിവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി അനിൽ എം കെ പ്രോഗ്രാമിന് നേതൃത്വം നൽകി.