village

തൊടുപുഴ : പ്ലസ്ടുവിന് ശേഷം പോകേണ്ട വിവിധ കോഴ്സുകളെ പറ്റിയും സ്‌കോളർഷിപ്പിനെ പറ്റിയും കുട്ടികൾക്ക് അറിവ് പകർന്നു നൽകി ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ കരിയർ വിഷൻ 2024 നടത്തി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള 32 ഓളം യൂണിവേഴ്സിറ്റീകളിലെ പ്രതിനിധികൾ വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ എത്തിച്ചേർന്നു.വിവിധ സ്‌കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. മൂന്നാം തവണയാണ് കരിയർ വിഷൻ പ്രോഗ്രാമിന് സ്‌കൂൾ സാക്ഷ്യം വഹിക്കുന്നത്. സ്‌കൂൾ പ്രിൻസിപ്പാൾ സക്കറിയാസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ എം. അനിൽകുമാർ , സ്‌കൂൾ കൗൺസിലറും കരിയർ വിഷൻ 2024 ന്റെ പ്രോഗ്രാം കോർഡിനേറ്ററുമായ വി.കെ ഉഷ എന്നിവർ സംസാരിച്ചു.