തൊടുപുഴ: ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി വ്രതാനുഷ്ഠാനം വിശേഷാൽ പൂജകളോടും അർച്ചനകളോടും കൂടി നാളെ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പുതുക്കുളം ദിനേശൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. രാവിലെ അഞ്ചിന് നിർമ്മാല്യ ദർശനം, 5.15ന് ഗണപതി ഹോമം, ഏഴിന് പ്രഭാത പൂജകൾ, 11.30ന് ഷഷ്ഠിപൂജ.