അടിമാലി: എസ്എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി 'ജാഗ്രത ജ്യോതി' ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ സന്ദേശവും അടിമാലി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസ് നിർവഹിച്ചു.ലഹരിക്കെതിരെ കയ്യൊപ്പ് ശേഖരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു .ലഹരിക്കെതിരെയുള്ള ലഘുലേഖകൾ വോളണ്ടിയേഴ്സ് അടിമാലി ടൗണിൽ വിതരണം ചെയ്തു. കൂടാതെ കടകളിൽ ലഹരി വിരുദ്ധ സ്റ്റിക്കറുകളും സ്ഥാപിച്ചു. പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ വിനോദ് കുമാർ കെ.പി , എൻ.എസ്എസ് .പ്രോഗ്രാം ഓഫീസർ സൗമ്യ .എസ് രാജൻ, അസി. എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ കാവ്യാ സത്യൻ ,എൻ.എസ്എസ് വോളണ്ടിയർ ലീഡർമാരായ ഹർഷ ഷിബു,മേഖ സോമൻ, ബെൻ ബേസിൽ ബെന്നി എന്നിവർ നേതൃത്വം നൽകി.