പീരുമേട്: വിദ്യാരംഗം കലാസാഹിത്യ വേദിപീരുമേട് മണ്ഡലത്തിലെ സർഗോത്സവം കരടിക്കുഴി ഗവ. എൽ പി സ്‌കൂളിൽ നടന്നു. രാഷ്ട്രപതിയുടെ അദ്ധ്യാപക അവാർഡ് ജേതാവ് സരോജിനി ജയചന്ദ്രൻ സർഗോത്സവംഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്‌കൂൾപി.ടി.എ പ്രസിഡന്റ് റിൻസി മോൾ സി .ബി അദ്ധ്യക്ഷയായിരുന്നു.പീരുമേട് എ .ഇ .ഒ എം രമേശ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ പോറ്റി സ്‌കൂൾ എച്ച്.എം. എം ഐ ഷൈലജ വിദ്യാരംഗം സ്‌കൂൾ കൺവീനർ ജോസ്ന ജോസ് എന്നിവർ സംസാരിച്ചു.